Wednesday 1 January 2014

വെയില്‍ വിരഹം
കണ്ണീരൊഴുക്കി
മേഘം
വെയില്‍ വിരഹം
കണ്ണീരില്‍ മുങ്ങി
ഭൂമി

കണ്ണാടിയില്‍
വീണ്ടുമൊരൂഴം വെറുതെ കാത്ത്
പൊട്ടു കൂട്ടം


Sunday 10 November 2013

 ഭൂമിയെ
നിറമണിയിച്ച്
ഇലമരണങ്ങള്‍
അംബരചുംബനം
ആശങ്കയില്‍
വന്മരം

Thursday 25 July 2013

  • അമ്മയെ
    ഓട്ടം പഠിപ്പിച്ച്
    കര്‍ക്കിടക വെയില്‍

  • മഴമുറിവില്‍
    മരുന്നുവെച്ച്
    വെയില്‍



    വയലില്‍
    മീന്‍ കുഞ്ഞുങ്ങളെ വിതച്ച്
    മഴ

Monday 8 July 2013

മഴയുടെ ഗാഥകള്‍
പാടി വരുന്നു
പാണന്‍ കാറ്റ്
വേനല്‍ വിരഹത്തില്‍
വാനത്തിന്‍ കണ്ണീര്‍
മഴ

Tuesday 11 June 2013

തണുത്തു വിറച്ച്
കയറിവരാന്‍ കൊതിച്ച്
പുറത്തൊരു  മഴ

Wednesday 29 May 2013

മിഴി പറിച്ചിട്ടും
മനസ്സില്‍ ഒട്ടി
പ്രണയം

Tuesday 28 May 2013

കാനനം മയക്കിടും വിധം നിഗൂഡസുന്ദരം
അനേകമുണ്ടെനിക്കു പക്ഷെ കാത്തിടാന്‍ പ്രതിജ്ഞകള്‍
മയക്കമില്ലെനിക്കു താണ്ടിടാതെ കാതമായിരം
മയക്കമില്ലെനിക്കു താണ്ടിടാതെ കാതമായിരം
- praveen karoth-

Wednesday 22 May 2013

മണ്മറയാന്‍
ഇന്നിന്‍റെ കൊലക്കയര്‍ കാത്ത്
ക്ഷമയോടെ ദിനങ്ങള്‍

Sunday 12 May 2013

കുഞ്ഞു തിരകള്‍ 
കളിക്കുന്നു
കടലമ്മ ചിരിക്കുന്നു

മാനം നോക്കി
വിധിയെ പഴിച്ച്
കരിയില
കളപോലും
കളയാതെ
അമ്മ
മനസ്സില്‍
പച്ചപ്പ്‌ പെരുക്കുന്നു
കൊടും വേനല്‍

Monday 6 May 2013

നദിയുടെ ആഴത്തില്‍
വേനല്‍ കടിച്ചു തുപ്പിയ
മീനിന്‍റെ അവശേഷിപ്പ്
ഇരുട്ടിനെ തൊട്ടുണര്‍ത്തി
നിലാവ്
വീണ്ടും രാത്രി
റോസ് പൂവിനു
യാര്‍ഡ്‌ ലിയുടെ ഗന്ധം
കുരുന്ന് കണ്ണില്‍ അത്ഭുതം
അവള്‍ ചിരിച്ചു
ഹൃദയം തുടിച്ചു
സ്വപ്നം ഉടഞ്ഞു
കഠിന തപസ്സ്
വരലബ്ദി
ചിത്ര ശലഭം
കളിമരങ്ങള്‍ ഇല്ലാതെ
നിരാശനായി
മെല്ലെ കാറ്റ്
സൂര്യനോട് തോറ്റും
തോല്‍ക്കാതെ
വേനല്‍ മരം

ജയം മാറിമറിയുന്നു
നിഴല്‍ യുദ്ധത്തില്‍
ഇരുട്ടും നിലാവും

Saturday 27 April 2013

ചെമ്മാനം
കണ്ണീര്‍ ഉതിര്‍ത്തു
വാകപ്പൂക്കള്‍
ഒരിറ്റു കണ്ണുനീരിനായി
തുടിക്കുന്ന ഭൂമി
കലികാലം!
തളര്‍ന്ന നദികളെ
തഴുകിയുറക്കുന്നു
വള്ളികള്‍
തളര്‍ന്ന നദികളെ
തഴുകിയുറക്കുന്നു
വള്ളികള്‍

Thursday 25 April 2013

കൊഴിഞ്ഞ ഇലകള്‍ക്ക്
പുഷ്പചക്രവുമായി
വസന്തം.
വിധി വിതച്ച വിത്തുകള്‍
കൊയ്തെടുക്കാന്‍
നമുക്ക് വിധി